സംസ്ഥാന നേതാക്കളുടെ അറസ്റ്റ് സിപിഎമ്മിന്റെ തീക്കളി: മുസ്തഫ പാലേരി

കോഴിക്കോട്: മാഹാരാജാസിനെ മറയാക്കി എസ്ഡിപിഐയെ ഒതുക്കാന്‍ വേണ്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസിയേയും വൈസ് പ്രസിഡന്റ് മനോജ് കുമാറിനേയും ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ തുടങ്ങി, എറണാകുളം ജില്ലാ നേതാക്കളേയടക്കം സിപിഎം പോലിസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത നടപടി തീക്കളിയാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി പറഞ്ഞു.
കൊലപാതകങ്ങളും അക്രമങ്ങളും കലയായി സ്വീകരിച്ച സിപിഎം  ഒരു രാഷ്ട്രിയ കൊലപാതകത്തെ മറയാക്കി ബഹുജന്‍ രാഷ്ട്രീയത്തെ ഇല്ലാതാക്കാമെന്നത് ദീവാസ്വപനം മാത്രമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലയലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.  ജില്ലാ മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top