സംസ്ഥാന ജൂനിയര്‍ സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പ്മലപ്പുറത്തിന് ഇരട്ടക്കിരീടം

തേഞ്ഞിപ്പലം: തിരുവനന്തപുരത്തു സമാപിച്ച സംസ്ഥാന ബോയ്‌സ് ആന്റ് ഗേള്‍സ് ജൂനിയര്‍ സോഫ്റ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് ഇരട്ടക്കിരീടം. അവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴയെ (6-7)നും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാംകുളത്തെ (7-4) യും പരാജയപ്പെടുത്തിയാണ് മലപ്പുറം ജേതാക്കളായത്.
ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ പത്തനംതിട്ടയെ (5-3)ന് തോല്‍പ്പിച്ച് തിരുവനന്തപുരം മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാടിനെ (7-6)ന് തോല്‍പ്പിച്ച കോട്ടയം മൂന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരനായി മുഹമ്മദ് സമദ് ടി (മലപ്പുറം), പിച്ചറായി ഗസല്‍ എം ആര്‍ (ആലപ്പുഴ), പ്രോമിസിങ് പ്ലയറായി ശരണ്‍ എസ് (തിരുവനന്തപുരം),  പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മികച്ച കളിക്കാരിയായി ആര്യ എം (മലപ്പുറം), പിച്ചറായി ഹൃദിക ശ്യാം (മലപ്പുറം), പ്രോമിസിങ് പ്ലയറായി ശ്രീക്കുട്ടി ആര്‍ ബി (തിരുവനന്തപുരം) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top