സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍: മലപ്പുറവും കോഴിക്കോടും ഫൈനലില്‍

തൃക്കരിപ്പൂര്‍: നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ന് 3.30ന് മലപ്പുറവും കോഴിക്കോടും തമ്മില്‍ ഏറ്റുമുട്ടും. ശനിയാഴ്ച നടന്ന ആദ്യ സെമിയില്‍ മലപ്പുറം ഏകപക്ഷീയമായ ഒരു ഗോളിന് എറണാകുളത്തെ പരാജയപ്പെടുത്തി ഫൈനല്‍ യോഗ്യത നേടി. മലപ്പുറത്തിന്റെ ഹാറൂന്‍ ദില്‍ഷാദാണ് വിജയ ഗോള്‍ നേടിയത്. എറണാകുളത്തിന്റെ അബ്ദുല്‍ ബാദിഷ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാം സെമിയില്‍ കോഴിക്കോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വയനാടിനെ കീഴ്‌പെടുത്തി ഫൈനലില്‍ ഇടം നേടി. കോഴിക്കോടിനു വേണ്ടി രണ്ടു ഗോളും നേടിയ ഫിമിസാണ് മാന്‍ ഓഫ് ദ മാച്ച്.
രാവിലെ 7 മണിക്ക് നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ മൂന്നും നാലും സ്ഥാനങ്ങള്‍ക്കായി എറണാകുളവും വയനാടും തമ്മില്‍ മത്സരിക്കും. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ റവന്യൂ മന്തി ഇ ചന്ദ്രശേഖരന്‍, കെഎഫ്എ സെക്രട്ടറി അനില്‍ കുമാര്‍ പങ്കെടുക്കും.

RELATED STORIES

Share it
Top