സംസ്ഥാനപ്രസിഡന്റ് ഉള്‍പ്പടെ 7 എസ്.ഡി.പി.ഐ നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തുകൊച്ചി:  എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ എഴ് എസ്.ഡി.പി.ഐ നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിണറായി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ലായെന്ന പേരില്‍ ജൂലൈ 20 മുതല്‍ നടത്തുന്ന കാംപയിന്‍ പ്രഖ്യാപിക്കുന്നതിന് വേണ്ടിയാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങിയപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

update : കസ്റ്റഡിയിലെടുത്ത നേതാക്കളെ പിന്നീട് വിട്ടയച്ചു.

RELATED STORIES

Share it
Top