സംസ്ഥാനപാതാ വികസനം: ആശങ്ക അകറ്റണമെന്ന്് കണ്‍വന്‍ഷന്‍

പാനൂര്‍: കുറ്റിയാടി, പൂക്കോട് സംസ്ഥാന പാത വികസനത്തിലെ ആശങ്കകള്‍ അകറ്റണമെന്ന് പൂക്കോം മുസ്്‌ലിം എല്‍പി സ്‌കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. 30 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിച്ചാല്‍ മീത്തലെ പൂക്കോം, താഴെ പൂക്കോം എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, നിരവധി വീടുകള്‍ പൂര്‍ണമായും പൊളിച്ചുമാറ്റേണ്ടി വരുമെന്നും യോഗം വിലയിരുത്തി.
അതിനാല്‍ റോഡിന്റെ വീതി പരമാവധി കുറച്ച് വീടുകളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ നിഷിത ചന്ദ്രന്‍, കെ നിസാര്‍, കെ രമേഷന്‍, കെ കെ ധനഞ്ജയന്‍, അശ്‌റഫ് പൂക്കോം, പ്രീത ടീച്ചര്‍ സംസാരിച്ചു. ഭാരവാഹികള്‍: അശ്‌റഫ് പൂക്കോം (കണ്‍വീനര്‍). ടി കുഞ്ഞിരാമന്‍ (ചെയര്‍മാന്‍), അബ്ദുല്ല (ഖജാന്‍ജി).

RELATED STORIES

Share it
Top