സംസ്ഥാനത്ത് 56 ബൈപാസുകള്‍ നിര്‍മിക്കും: മന്ത്രി ജി സുധാകരന്‍തിരുവനന്തപുരം: സംസ്ഥാനത്ത് 56 ബൈപാസുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ സഭയില്‍ അറിയിച്ചു. ഇതില്‍ മൂന്നെണ്ണം നിര്‍മാണത്തിലാണ്. സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ ബജറ്റ് തുക ഉപയോഗിച്ച് എത്രയും വേഗം നിര്‍മാണം നടത്തും. ബൈപാസിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍ അവതാളത്തിലായ പദ്ധതികളില്‍ ജനപ്രതിനിധികളും തദ്ധേശസ്ഥാപനങ്ങളും ജില്ലാകലക്ടറും ചേര്‍ന്ന് പരിഹാരം കാണണം. കൊല്ലം ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കി ഓഗസ്റ്റില്‍ ഗതാഗത സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു. റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാന്റീന്‍ സൗകര്യമുള്ള എല്ലാ റസ്റ്റ് ഹൗസുകളിലും കാന്റീന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. റെസ്റ്റ് ഹൗസ് ജീവനക്കാര്‍ക്ക് അഥിതി സല്‍ക്കാരം, ഹൗസ് കീപ്പിങ്, ശുചിത്വം എന്നിവകളില്‍ പരിശീലനം നല്‍കും. കേരള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിട്യൂട്ടുമായി ചേര്‍ന്നാണ് പരിശീലനം നല്‍കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

RELATED STORIES

Share it
Top