സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴ: ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. രാവിലെ ആറുമണിയോടെ പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്. സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.അതിനിടെ,കനത്ത മഴയില്‍ അടക്കാത്തോട്ടിലെ ആനമതില്‍ തകര്‍ന്നു.  ആറളത്ത് വനത്തില്‍ ഉരുള്‍ പൊട്ടല്‍. വളയം ചാലില്‍ തൂക്കുപാലം ഒലിച്ചു പോയി. സമീപ പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ്  ദിശയില്‍ നിന്ന്   മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. കേരള  ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തും  തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്.

RELATED STORIES

Share it
Top