സംസ്ഥാനത്ത് ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം : മുഖ്യമന്ത്രിസംസ്ഥാനത്ത് ഇസ്‌ലാമിക് സ്‌റ്റേറ്റ്, മാവോവാദി തുടങ്ങിയ നിരോധിത ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎസില്‍ ആകൃഷ്ടരായി സംസ്ഥാനത്തുനിന്ന് 22 ഓളം പേരെ കാണാതായതായി അറിവായിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇപ്പോള്‍ എന്‍ഐഎയുടെ അന്വേഷണത്തിലായതിനാല്‍ വിശദാംശങ്ങ ള്‍ ലഭ്യമാക്കാനാവില്ല. കാണാതായ രണ്ടു പേര്‍ മരിച്ചതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല. ചില സംഘടനകള്‍ ഇത്തരം പ്രവര്‍ത്തനങ്ങ ള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും കണക്കുകള്‍ ലഭ്യമല്ലെന്ന് പി കെ ശശിയെ മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top