സംസ്ഥാനത്ത് ഭരണസ്തംഭനം: ചെന്നിത്തല

തിരുവനന്തപുരം: ചികില്‍സയ്ക്കായി വിദേശത്തേക്കു പോയ മുഖ്യമന്ത്രി ഭരണ ചുമതല കൈമാറാത്തത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോയതിനു ശേഷം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മന്ദീഭവിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച പ്രളയാനന്തര കേരളം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി പോലിസിനു കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പാര്‍ട്ടിയല്ല, പോലിസാണ് അന്വേഷണം നടത്തേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാവുമെന്ന വിവാദത്തില്‍ മോഹന്‍ലാല്‍ അത്തരമൊരു അങ്ങനെയൊരു വിഡ്ഢിത്തം കാണിക്കുമെന്നു കരുതാന്‍ വയ്യെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. അതേസമയം, ബിജെപിയില്‍ പോവുന്നവരെല്ലാം വിഡ്ഢികളാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ എന്നായിരുന്നു മറുപടി.

RELATED STORIES

Share it
Top