സംസ്ഥാനത്ത് ഫാഷിസ്റ്റ് ഭരണകൂട ഭീകരത

കൊല്ലം: ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ നേര്‍ക്കാഴ്ചയാണ് മാധ്യമപ്രവര്‍ത്തകനായ വേണു ബാലകൃഷ്ണനെതിരെയുള്ള പോലിസ് നടപടിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു.
പോലിസ് നടപടി നിരുപാധികം പിന്‍വലിച്ച് കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരം പുനഃസ്ഥാപിക്കണം. വിമര്‍ശനങ്ങള്‍ക്ക് അധീതമാണെന്ന ധാരണയും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുള്ള അസഹിഷ്ണുതയുമാണിത്. നിയമാനുസരണം ക്രമസമാധാനപാലനം നടത്തേണ്ട പോലീസ് നിയമലംഘനം നടത്തുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top