സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറുന്നു: റവന്യൂ മന്ത്രി

പരപ്പ: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ മുഖഛായതന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. പരപ്പ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിനായി എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച ഫണ്ട് ഉപയോഗിച്ചുനിര്‍മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 1.40 ലക്ഷം കുട്ടികള്‍ ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം രണ്ടുലക്ഷത്തോളം കുട്ടികളാണ് പുതിയതായി ചേര്‍ന്നത്. സര്‍ക്കാരിനൊപ്പം എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആയിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം പി കരുണാകരന്‍ എംപി നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജനും ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം കിനാനൂര്‍ കരിന്തളം ഞ്ചായത്ത് പ്രസിഡന്റ് എ വിധുബാലയും നിര്‍വഹിച്ചു.

RELATED STORIES

Share it
Top