സംസ്ഥാനത്ത് നോക്കുകൂലി അവസാനിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനലൂരിലെ സുഗതന്റെ ആത്മഹത്യ സംബന്ധിച്ച് അടൂര്‍പ്രകാശ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് നോക്കുകൂലി അവസാനിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇക്കാര്യം ആലോചിക്കുന്നതിന് പ്രധാന ട്രേഡ് യൂനിയന്‍ സംഘടനകളുടെ യോഗം ഉടനെ വിളിച്ചുചേര്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നോക്കിനില്‍ക്കുന്നവര്‍ കൂലി ചോദിക്കുന്ന സ്ഥിതി ഒരു ട്രേഡ് യൂനിയനും അംഗീകരിക്കുന്നില്ല. എന്നിട്ടും സംസ്ഥാനത്ത് ഈ പ്രവണത നിലനില്‍ക്കുകയാണ്. തൊഴിലാളി സംഘടന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ്. എന്നാല്‍, ചില പ്രദേശങ്ങളില്‍ പ്രവൃത്തിക്ക് തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ജോലി സംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്. ഇതും അവസാനിപ്പിച്ചേ പറ്റൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്‍ജിനീറിങ് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സ്‌കില്‍ ഡെവലപ്‌മെന്റ് പ്ലാറ്റ്‌ഫോം (എസ്ഡിപി) ഓഫ് കേരളാ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയില്‍ അപാകതകളുണ്ടെന്ന ആരോപണം ശരി—യല്ലെന്നും അദ്ദേഹം പറഞ്ഞു.
136 എയ്ഡഡ് കോളജുകളുള്‍പ്പെടെ 150 എന്‍ജിനീയറിങ് കോളജുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. ഐസിടി അക്കാദമിക്കാണ് അതിന്റെ ചുമതല നല്‍കിയിരിക്കുന്നതെന്നും അദ്ദേ ഹം പറഞ്ഞു. അതേസമയം, പദ്ധതിയില്‍ അപാകതകളുണ്ടെന്നു ആരോപിച്ച് വി ഡി സതീശന്‍ രംഗത്ത് വന്നു.

RELATED STORIES

Share it
Top