സംസ്ഥാനത്ത് ഡിജിറ്റല്‍ സംവിധാന ഏകോപനം

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുന്നതിന് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിലവിലുള്ള ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങളെയും സംവിധാനങ്ങളെയും ഏകോപിപ്പിക്കും.
ഐടി മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ വിജ്ഞാന പോര്‍ട്ടലായ വികാസ് പീഡിയയുടെ നേതൃത്വത്തിലാണ് ഏകോപന നടപടികള്‍ ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി.ഡാക്, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവ സംസ്ഥാന ഐടി മിഷനുമായി ചേര്‍ന്നാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിനോടൊപ്പം ഡിജിറ്റല്‍ സന്നദ്ധപ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പ് എല്ലാ ജില്ലയിലും നടന്നുവരുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഡിജിറ്റല്‍ ഏകോപനത്തിന് മുന്നോടിയായി ജില്ലാതല ശില്‍പശാലകള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം, ബോധവല്‍ക്കരണം, ഐടി സപ്പോര്‍ട്ടിങ്, ഡിജിറ്റല്‍ പരിപാടികളുടെ സംഘാടനം, ഐടി ഡവലപ്‌മെന്റ്, സൈബര്‍ സുരക്ഷ, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് സെല്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സംയോജനം, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി പത്തു മേഖലകളായി തിരിച്ചാണ് വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം.
വയനാട് എപിജെ ഹാളില്‍ സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കും ഡിജിറ്റല്‍ വോളന്റിയര്‍മാര്‍ക്കുമുള്ള ശില്‍പശാല നടക്കും. നാളെ രാവിലെ 10ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. താല്‍പര്യമുള്ളവര്‍ 9656347995ല്‍  പേര് രജിസ്റ്റര്‍ ചെയ്യണം.

RELATED STORIES

Share it
Top