സംസ്ഥാനത്ത് ഇന്നു മുതല്‍ കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. ഇന്നു മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലര്‍ട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെ.മീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഈ മാസം അവസാനത്തോടെ കന്യാകുമാരി തീരത്ത് അന്തരീക്ഷച്ചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതു ശക്തമായാല്‍ തെക്കന്‍ കേരളത്തില്‍ കനത്ത മഴ നീണ്ടുനില്‍ക്കും.
തുലാവര്‍ഷം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബര്‍ ആദ്യവാരത്തിലുണ്ടാവും. പ്രളയശേഷം കേരളത്തിലെ നദികളിലും കിണറുകളിലും ജിലനിരപ്പ് ഏറെ താണിരുന്നു. മിക്ക ജില്ലകളിലും ഉയര്‍ന്ന താപനില രണ്ടു ഡിഗ്രിയോളം കൂടി. സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഇതുവരെ 29.66 ശതമാനം അധികമഴ കിട്ടി. ഇടുക്കിയിലാണ് ഏറ്റവുമധികം മഴ കിട്ടിയത്- 70.38 ശതമാനം. കാസര്‍കോട്ട് ശരാശരിയിലും 16.88 ശതമാനം മഴ കുറഞ്ഞു.RELATED STORIES

Share it
Top