സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും. പുലര്‍ച്ചെ ആറു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പമ്പുകള്‍ പണിമുടക്കുകയെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു.പെട്രോള്‍ പമ്പുകളില്‍ പകല്‍-രാത്രി ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

RELATED STORIES

Share it
Top