സംസ്ഥാനതല ഇഖ്ബാല്‍ ഉര്‍ദു ടാലന്റ് മീറ്റ് സമാപിച്ചു

കോഴിക്കോട്: കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്റെ കീഴില്‍ അക്കാദമിക് കൗണ്‍സില്‍ സ്‌കൂള്‍തലം മുതലുള്ള കുട്ടികള്‍ക്കായി നടത്തിയ ഇഖ്ബാല്‍ ഉര്‍ദുടാലന്റ് മീറ്റിന്റെ സംസ്ഥാനതല മല്‍സരം സമാപിച്ചു. എഴുത്തുകാരി ഡോ. കെ പി സുധീര ഉദ്ഘാടനം ചെയ്തു.
കെയുടിഎ സംസ്ഥാന പ്രസിഡന്റ്  എം ഹുസയ്ന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബൂദബി മലപ്പുറം ജില്ലാ കെഎംസിസിയുടെ പ്രഥമ അല്ലാമാ ഇഖ്ബാല്‍ അവാര്‍ഡ് നേടിയ കെ പി ശംസുദ്ദീന്‍ തിരൂര്‍ക്കാടിനെ ചടങ്ങില്‍ അനുമോദിച്ചു. കെയുടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി എം ബഷീര്‍ മാസ്റ്റര്‍, ടി സി റോസ് മേരി സംസാരിച്ചു.
യുപി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ടാലന്റ് ടെസ്റ്റ്, പദനിര്‍മാണം, ഉര്‍ദു മാഗസിന്‍, മികച്ച  ഉര്‍ദു ക്ലബ്ബുകളുടെ പ്രവര്‍ത്തനം എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. വിജയികള്‍ക്ക് ടി സി റോസ്‌മേരി സമ്മാനദാനം നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി എം ബഷീര്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി ടി അബൂബക്കര്‍ സംസാരിച്ചു.

RELATED STORIES

Share it
Top