സംസ്ഥാനം ബാലഭിക്ഷാടന മുക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി

പത്തനംതിട്ട: സംസ്ഥാനത്തെ ബാലഭിക്ഷാടന മാഫിയകളില്‍ നിന്നും മുക്തമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കെ കെ ശൈലജ. ബാലവേലബാല ഭിക്ഷാടനം തെരുവുബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളം ശിശുസൗഹൃദ സംസ്ഥാനമാണെങ്കിലും നേരിയ തോതില്‍ ബാലവേലയും ബാലഭിക്ഷാടനവും നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളുടെ വ്യക്തിത്വത്തിന് വില നല്‍കുന്ന ഭരണകൂടത്തിന് അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികളുടെ പൈലറ്റ് പ്രൊജക്ടാണ് ശരണബാല്യം പദ്ധതി. എവിടെയെങ്കിലും കുട്ടികള്‍ ഭിക്ഷയെടുക്കുന്നതായി കണ്ടാല്‍ ഉടന്‍ 1517 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണം.  ബന്ധപ്പെട്ട       ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. കൂടാതെ കുട്ടികളെ കൊണ്ടു വന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാനടപടികളും സ്വീകരിക്കും. ഇതിനായി പോലിസിന്റെ സേവനവും ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍  ബാലഭിക്ഷാടനം തടയുന്നതിനായി പത്തനംതിട്ട ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ ആവിഷ്‌കരിച്ച് നടപ്പാക്കിയ ശരണബാല്യം പദ്ധതിയാണ് പ്രധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാന വ്യാപകമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 12 കുട്ടികളെ പദ്ധതിപ്രകാരം രക്ഷിക്കാന്‍ സാധിച്ചു.  വനിതാ ശിശുേക്ഷമ വകുപ്പ് ആറു പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘത്തെ ഉപയോഗപ്പെടുത്തി പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അപൂര്‍ണാദേവി, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍,  ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ, െ്രെകം ബ്രാഞ്ച് ഐ ജി എസ് ശ്രീജിത്ത്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബജോര്‍ജ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ഒ അബീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top