സംസ്ഥന തൈക്വാണ്‍ഡോ ചാംപ്യന്‍ഷിപ്പ്; തിരുവനന്തപുരത്തിന് ഓവറോള്‍ കിരീടം

തൃക്കരിപ്പൂര്‍: ഇളമ്പച്ചി ഫായിക്ക ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തൈക്വാണ്‍ഡോ ചാംപ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല 270 പോയിന്റ് നേടി ഓവറോള്‍ ചാംപ്യന്മാരായി.
91 പോയിന്റ് നേടിയ കോഴിക്കോട് ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ക്യുറുഗി സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ രണ്ടു കാറ്റഗറികളിലും യഥാക്രമം 129 ഉം 55 ഉംപോയിന്റുകള്‍ നേടി കാസര്‍കോട് ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. 36 പോയിന്റ് നേടിയ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം.
ക്യുറുഗി സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 141 പോയിന്റ് നേടി തിരുവനന്തപുരവും 32 പോയിന്റ് നേടി കോഴിക്കോടും 25 പോയിന്റ് നേടി പത്തനംതിട്ടയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വി പി ജാനകി അധ്യക്ഷത വഹിച്ചു. സത്താര്‍ വടക്കുമ്പാട്, എം ടി പി കരീം, വി കെ ബാവ, ബി അജി, പള്ളം നാരായണന്‍, പി കുഞ്ഞമ്പു, അഡ്വ. യദു, സുബൈര്‍ പള്ളത്തില്‍, ഇബ്രാഹിം തട്ടാനിച്ചേരി, കെ വി അമ്പു, എം പി കരുണാകരന്‍, അബ്ദുല്‍ സലാം, ഹമീദ്, ടി വി വിനോദ് കുമാര്‍, എ കെ കുഞ്ഞികൃഷ്ണന്‍, എം ഷാജി സംസാരിച്ചു.

RELATED STORIES

Share it
Top