സംവിധായികയ്‌ക്കെതിരേ ചോദ്യശരങ്ങളുമായി മുസ്‌ലിം വിദ്യാര്‍ഥിനിതിരുവനന്തപുരം: അള്‍ജീരിയന്‍ സിനിമയിലൂടെ ഇസ്‌ലാമോഫോബിയ അവതരിപ്പിച്ച സംവിധായികയ്‌ക്കെതിരേ ചോദ്യശരങ്ങളുമായി മുസ്്‌ലിം വിദ്യാര്‍ഥിനി. മീഡിയാ വണ്‍ ജേണലിസം സ്്കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ഫാത്തിമ ജസീലയാണ് സംവിധായിക റെയ്ഹാനയോട് തന്റെ ചോദ്യങ്ങളുയര്‍ത്തിയത്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച 'ഐ സ്റ്റില്‍ ഹൈഡ് റ്റു സ്‌മോക്ക്' സിനിമയ്ക്കു ശേഷമുള്ള ചോദ്യോത്തര വേളയിലാണ് സംഭവം. സിനിമയ്ക്കു ശേഷം സംവിധായിക വേദിയിലേക്കു വന്ന് കാണികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.  ഈ സമയം സിനിമയിലെ ഇസ്്‌ലാം വിരുദ്ധ സമീപനത്തിനെതിരേ വിദ്യാര്‍ഥിനി രംഗത്തുവരുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംവാദം നാലു മിനിറ്റിലധികം നീണ്ടു. സിനിമയിലെ മുസ്്‌ലിം സ്ത്രീയുടെ അവതരണം സംവിധായകയുടെ ഇസ്്‌ലാമോഫോബിയയില്‍ നിന്നുയര്‍ന്നു വന്നതാണെന്ന് ജസീല വാദിച്ചു. സിനിമ യാഥാര്‍ഥ്യമാണോ അതോ കല്‍പിതകഥയാണോ എന്ന ചോദ്യത്തിന്, അതൊരു കല്‍പിത കഥയാണെന്നായിരുന്നു സംവിധായികയുടെ മറുപടി. സിനിമയിലൂടെയാണ് ആളുകള്‍ ലോകത്തെ മനസ്സിലാക്കുന്നതെന്നും ഇത്തരമൊരാശയം സിനിമയിലൂടെ അവതരിപ്പിക്കുമ്പോള്‍ കാണുന്നവര്‍ തെറ്റിദ്ധരിപ്പിക്കപ്പെടുമെന്നും ജസീല പറഞ്ഞു. മുസ്്‌ലിം സ്ത്രീയുടെ ജീവിതം സിനിമയില്‍ പൊതുവല്‍ക്കരിച്ച് അവതരിപ്പിക്കുമ്പോള്‍ മുസ്്‌ലിം സ്ത്രീകളുടെ അവസ്ഥ എല്ലായിടങ്ങളിലും സമാനമാണെന്ന് അനുഭവപ്പെടുന്നുണ്ട്. എല്ലാ സമൂഹങ്ങളിലും മുസ്്‌ലിം സ്ത്രീകള്‍ വലിയ പീഡനമാണ് അനുഭവിക്കുന്നതെന്നും സാമാന്യവല്‍ക്കരണമുണ്ടാവുമെന്നും ജസീല സംവിധായികയോട് പറഞ്ഞു. സംവിധായികയോട് ചോദ്യം ചോദിച്ച ജസീലയ്‌ക്കെതിരേ ചിലര്‍ കൂകിവിളിച്ചു. പ്രമുഖരായ ചില ചലച്ചിത്ര പ്രവര്‍ത്തകരെത്തി ജസീലയോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ധന്യ തിയേറ്ററില്‍ സിനിമ വീണ്ടും പ്രദര്‍ശിപ്പിച്ചു.

RELATED STORIES

Share it
Top