സംവിധായകന്‍ വിതോറിയോ താവ്യാനി അന്തരിച്ചു

റോം: പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ വിതോറിയോ താവ്യാനി (88) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി കഴിയുകയായിരുന്നു. ഇളയ സഹോദരന്‍ പൗലോയുമായി ചേര്‍ന്നായിരുന്നു വിതോറിയോ താവ്യാനിയുടെ സംവിധാന സംരംഭങ്ങള്‍.
1960 മുതല്‍ അരനൂറ്റാണ്ടു കാലമാണ് സഹോദരങ്ങള്‍ ചലച്ചിത്രരംഗത്ത് സജീവമായിരുന്നത്. 2015ല്‍ പുറത്തിറങ്ങിയ വണ്ടറസ് ബൊക്കാഷ്യോയാണ് ഇവര്‍ ഒന്നിച്ച് ഒരുക്കിയ അവസാന ചിത്രം. ഇറ്റാലിയന്‍ ഗോള്‍ഡണ്‍ ഗ്ലോബ് ഉള്‍െപ്പടെ നിരവധി പുരസ്‌കാരങ്ങള്‍ വിതോറിയോക്ക് ലഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top