സംവിധായകന്‍ എ വി ശശിധരന്‍ അന്തരിച്ചുതൃശൂര്‍: ഒളിപ്പോര് സിനിമയുടെ സംവിധായകന്‍ എ വി ശശിധരന്‍(43) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദരോഗത്തിനു ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അന്ത്യം. തൃശൂര്‍ രാമവര്‍മപുരം ഐനിക്കുന്നത്ത് കുടുംബാംഗമാണ്. 20 വര്‍ഷമായി സിനിമാരംഗത്ത് ഛായാഗ്രാഹകന്‍, സഹസംവിധായകന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. രേവതിയാണു ഭാര്യ.

RELATED STORIES

Share it
Top