സംവിധായകനെ പോലിസ് മര്‍ദിക്കുന്ന ദൃശ്യം സമൂഹികമാധ്യമത്തില്‍

ഹൈദരാബാദ്: ഹ്രസ്വചിത്ര സംവിധായകനെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലായി. വീഡിയോ ദൃശ്യത്തില്‍ കാണുന്ന ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ കെ ഗംഗ റെഡ്ഡിയെ സിറ്റി ആംഡ് റിസര്‍വിലേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണത്തിന് പോലിസ് കമ്മീഷണര്‍ സന്ദീപ് ശാന്തില്യ ഉത്തരവിട്ടു. റെഡ്ഡി സിനിമാ സംവിധായകനെ തല്ലുന്നതും തൊഴിക്കുന്നതും വീഡിയോയിലുണ്ട്. നടിയെ പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പോലിസ് റെഡ്ഡിയെ വിളിപ്പിച്ചത്. പോലിസിന്റെ സാന്നിധ്യത്തില്‍ നടിയോട് സംവിധായകന്‍ മോശമായി പെരുമാറിയപ്പോള്‍ റെഡ്ഡി അയാളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.ആരാണ് മര്‍ദനം വീഡിയോയില്‍ പകര്‍ത്തിയതെന്നും അഡീഷനല്‍ ഡിസിപിയുടെ ഓഫിസില്‍ വച്ചാണോ സംഭവമുണ്ടായതെന്നും അന്വേഷിക്കേണ്ടതുണ്ടെന്നു ഡിസിപി വിശ്വപ്രസാദ് പറഞ്ഞു. സൈബറാബാദ് പോലിസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top