സംവിധായകനെതിരെ രംഗത്തെത്തിയ അഭിനേത്രിക്ക് പിന്തുണയുമായി എഎംഎംഎകൊച്ചി: സംവിധായകനെതിരെ രംഗത്ത് വന്ന അഭിനേത്രിക്ക് പിന്തുണയുമായി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ. ജനപ്രീയ സീരിയലായ 'ഉപ്പും മുളകിലേയും' കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷാ സാരംഗാണ് സംവിധായകനെതിരെ ഗരുതര ആരോപണങ്ങളുമായി രംഗത്തത്തിയത്. ഇനി താന്‍ സീരിയിലലില്‍ അഭിനയിക്കില്ലെന്നും നിഷ പറഞ്ഞിരുന്നു.
സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറഞ്ഞിരുന്നു.സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം. ഫ്‌ളവേഴ്‌സ് ചാനലില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി എട്ടുമണിയ്ക്കാണ് 'ഉപ്പും മുളകും' സംപ്രേഷണം ചെയ്യുന്നത്.
ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ ഐഇ മലയാളത്തോട് പറഞ്ഞു.


സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറയുന്നു. അതേസമയം, തന്നെ വ്യക്തി പരമായും അധിക്ഷേപിച്ചതായി നിഷ പറയുന്നു. തന്നെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ലെന്നും നിഷ പറയുന്നു. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയെന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണമെന്നും എന്നാല്‍ താന്‍ രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായകനോടും പറഞ്ഞിരുന്നുവെന്നും നിഷ പറയുന്നു.
ഇത് വാര്‍ത്തയായതിന് തൊട്ട് പിന്നാലെയാണ് നടിക്ക് പിന്തുണയുമായി എഎംഎംഎ രംഗത്തെത്തിയത്.എഎംഎംഎ , ആത്മ എന്നി സംഘടനകളും ഫഌവഴ്‌സ് ചാനലും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.  സംഘടനയില്‍നിന്നും പലരും വിളിച്ചുവെന്നും എല്ലാവരും മികച്ച പിന്തുണയാണെന്നും' നിഷ വ്യക്തമാക്കിയിട്ടുണ്ട്. ചാനല്‍ അധികൃതരും വിഷയത്തില്‍ ഇടപെട്ടുവെന്നും നിഷ പറഞ്ഞു.
അമ്മ സംഘടന പിന്തുണ അറിയിച്ചെന്നും മമ്മൂട്ടി വിളിച്ചിരുന്നുവെന്നും നിഷ പറഞ്ഞുവെന്ന് മാല പാര്‍വ്വതി തന്റെ ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്.

RELATED STORIES

Share it
Top