'സംവരണ സമുദായ മുന്നണി പിരിച്ചുവിടണം'

ആലപ്പുഴ: സംവരണ സമുദായങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്ന ഭരണഘടനയുടെ അവകാശങ്ങളെ ചോദ്യം ചെയ്ത് എന്‍എസ്എസ് സുപ്രിംകോടതിയില്‍ പോയിട്ടും അതിനെതിരേ ചെറുവിരല്‍ അനക്കാന്‍ സാധിക്കാതിരുന്ന സംവരണ സമുദായ മുന്നണിയുടെ നിലപാടില്‍ പ്രതിഷേധിച്ച് മുന്നണിയില്‍ നിന്നു പിന്‍മാറുകയാണെന്ന് മുന്നണി വൈസ് പ്രസിഡന്റും കേരള ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. എ പൂക്കുഞ്ഞ് വ്യക്തമാക്കി. മൂന്നു വര്‍ഷത്തിലേറെയായി നിര്‍ജീവമായി കിടക്കുന്ന സംവരണ സമുദായ മുന്നണി പിരിച്ചുവിടണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ പ്രഫഷനല്‍ കോളജുകളില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയതിനെതിരേ സുപ്രിം കോടതിയില്‍ ജമാഅത്ത് കൗണ്‍സില്‍ ഹരജി ഫയല്‍ ചെയ്തപ്പോള്‍ അതില്‍ കക്ഷി ചേരാനോ ഒരുമിച്ചു പോകാനോ സംവരണ സമുദായ മുന്നണിയും എസ്എന്‍ഡിപിയും അടക്കമുള്ള സംഘടനകള്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top