സംവരണ സമുദായ മുന്നണി കൂടിയാലോചനാ യോഗം നടത്തി

ചെങ്ങന്നൂര്‍: സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ എസ്എന്‍ഡിപി ഹാളില്‍ ഇന്നലെ രാവിലെ 10:30 ന് കൂടിയാലോചനായോഗം നടത്തി. സംവരണ സമുദായ മുന്നണി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി എസ്.കുട്ടപ്പന്‍ ചെട്ടിയാര്‍,രക്ഷാധികാരി വി.ദിനകരന്‍ സംസാരിച്ചു. പിന്നോക്ക വിഭാഗം മുന്‍ ഡയറക്ടര്‍ വി.ആര്‍.ജോഷി സംവരണത്തെ കുറിച്ച് ക്ലാസെടുത്തു. ഏപ്രിലില്‍ ചെങ്ങന്നൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ച യോഗത്തില്‍ പതിമൂന്നോളം സമുദായ, സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ചെങ്ങന്നൂര്‍ മണ്ഡലം ഭാരവാഹികളായി ജി ശശികുമാര്‍  (കെവിഎന്‍എസ)്(പ്രസിഡന്റ്) അനീസ് നാഥന്‍പറമ്പില്‍ (എസ്ഡിപിഐ) ജന സെക്രട്ടറി, ടി കെ ചന്ദ്രന്‍ മണ്‍പാത്ര നിര്‍മാണ സമുദായ സഭ (ട്രഷറര്‍ ) വൈസ് പ്രസിഡന്റുമാരായി കെകെവാസുദേവന്‍ (സാധുജന പരിപാലന സംഘം), പ്രഭാകരന്‍ (വാദ്ധ്യായര്‍ മഹാസഭ ഇന്‍ഡ്യാ ) എന്നിവരും ജോ: സെക്രട്ടറിമാരായി മനോജ് കെ.ജി. (കെവി എന്‍എസ് ),ശിവകുമാര്‍ ടി. (വിഎസ്ഡിപി) എന്നിവരെയും കമ്മറ്റിയംഗങ്ങളായി പി.ടി.വസന്തകുമാര്‍, ബിജു ഇലഞ്ഞിമേല്‍, ഗോപിദാസ് ചെങ്ങന്നൂര്‍, ബിനുചെട്ടിയാര്‍, പ്രകാശ്, സതീഷ് പാണ്ടനാട് എന്നിവരെയും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top