സംവരണ അട്ടിമറി; യൂത്ത് ലീഗ് സെമിനാര്‍ സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: ഇടതു സര്‍ക്കാരിന്റെ സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംവരണം ഔദാര്യമല്ല, അവകാശമാണ് എന്ന പ്രമേയത്തില്‍  സെമിനാര്‍ സംഘടിപ്പിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഭരണഘടനാ പരമായി അനുവദിക്കപ്പെട്ട സാമൂഹിക സംവരണം നടപ്പാക്കുന്നതിന് രാജ്യത്ത് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്. അങ്ങനെ നടപ്പാക്കപ്പെട്ട ഈ സംവരണത്തെ അട്ടിമറിച്ച് പാവപ്പെട്ടവന്റെ ഐക്യമെന്ന പേരുപറഞ്ഞ് സംവരണ തത്വത്തിനെതിരേ വിഷംപുരട്ടിയ അമ്പെയ്യുകയാണ് സിപിഎമ്മെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ഫാ. ഡാനി ജോസഫ്, കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍, പി സി ബിജു, ടി മുഹമ്മദ്, പി ഇസ്മായില്‍, പി പി അയൂബ്, എം എ അസൈനാര്‍, ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍, അഡ്വ. എ പി മുസ്തഫ സംബന്ധിച്ചു.

RELATED STORIES

Share it
Top