സംവരണ അട്ടിമറി നീക്കം അവസാനിപ്പിക്കണം

ശാസ്താംകോട്ട: ഉന്നതപദവികളില്‍ നിന്ന് പട്ടിക വിഭാഗങ്ങളെ ഒഴിവാക്കാനുള്ള ഗൂഡോലോചനയുടെ ഭാഗമായുട്ടുള്ള കെഎഎസ് രൂപീകരണ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ദലിത് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആര്‍ അനിരുദ്ധന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ് നെല്ലിപ്പാട്ട് അധ്യക്ഷത വഹിച്ചു. മുന്‍ ഡെപ്യൂട്ടി കലക്ടര്‍ ഡി ഹാരിസ്, സുനിത പ്രവീണ്‍, അനഘ, ആരോമല്‍ എന്നിവരെ ആദരിച്ചു.വയലിത്തറ രവി, വടമണ്‍ വിനോജി, സി ബാബുരാജ്, സന്തോഷ് ഇടയ്ക്കാട്, ശൂരനാട് അജി, കെ കൃഷ്ണന്‍കുട്ടി, ഹി രന്‍ജിത്, എസ് ബാബു, പാലായി ഇ ദിവാകരന്‍, ശശികുമാര്‍, വിക്രമന്‍, ശൂരനാട് ജയന്‍, മനോജ് സംസാരിച്ചു.

RELATED STORIES

Share it
Top