സംവരണം: എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ ഇന്ന്

കോട്ടയം: മുന്നാക്ക ജാതി സംവരണം ഏര്‍പ്പെടുത്തിയ ഇടതു സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തും. മുന്നാക്ക സംവരണം ഭരഘടനാവിരുദ്ധം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ സവര്‍ണ പ്രീണനം അവസാനിപ്പിക്കുക, മുന്നാക്ക ജാതിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം പിന്‍വലിക്കുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ.    ഇന്ന് രാവിലെ 10ന് നടക്കുന്ന കലക്ടറേറ്റ് ധര്‍ണ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് യു നവാസ് അധ്യക്ഷത വഹിക്കും. റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വി ഐ ബോസ്, പ്രവാസി ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, കെപിഎംഎസ് ജില്ലാ പ്രസിഡന്റ് അജിത് കല്ലറ, എംഎസ്എസ് ജില്ലാ പ്രസിഡന്റ് എന്‍ ഹബീബ്, മെക്ക ജില്ലാ പ്രസിഡന്റ് പി പി എം നൗഷാദ്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി എച്ച് നിസാര്‍ മൗലവി, കേരള ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ബേബി മണ്ണില്‍, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് സാലി, എസ്ഡിപിഐ ജില്ലാ ജന. സെക്രട്ടറി സി എച്ച് ഹസീബ്, കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍ എന്നിവര്‍ സംസാരിക്കും.

RELATED STORIES

Share it
Top