സംവരണം: എന്‍എസ്എസ് നിലപാടില്‍ അമര്‍ഷവും പ്രതിഷേധവുമെന്ന്

തൃശ്ശൂര്‍: സംവരണ വിഷയത്തി ല്‍ എന്‍.എസ്.എസ്. എടുക്കുന്ന പ്രതിലോമ നിലപാടില്‍ കടുത്ത അമര്‍ഷവും പ്രതിഷേധവും അഖിലകേരള എഴുത്തച്ഛ ന്‍ സമാജം തൃശ്ശൂരില്‍ ചേര്‍ന്ന സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയോഗം രേഖപ്പെടുത്തി. ദലിത് - ഒബിസി സമുദായങ്ങളുടെ ജന്മാവകാശമായ സംവരണത്തെ തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ സമാജം സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡണ്ട് അഡ്വ. പി.ആര്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.ജി. അരവിന്ദാക്ഷന്‍ യോഗം ഉല്‍ഘാടനം ചെയ്തു. സമുദായം നേരിടുന്ന വിവിധ വെല്ലുവിളികള്‍ നേരിടുന്നതിനായി സമാജങ്ങളുടെ കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിക്കുന്നതിന് തീരുമാനിച്ചു സ്റ്റേറ്റ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി പ്രസിഡണ്ടായി അഡ്വ. പി.ആര്‍. സുരേഷിനേയും, ജനറല്‍ കണ്‍വീനറായി കെ.ജി. അരവിന്ദാക്ഷനേയും തിരഞ്ഞെടുത്തു. ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റികള്‍ ഉടന്‍ നിലവില്‍ വരും.എല്‍.കെ.ജി. മുതല്‍ പ്ലസ് ടു അടക്കം എല്ലാ ക്ലാസുകളിലും എല്ലാ സിലബസ്സിലും എല്ലാ സ്‌കൂളുകളിലും അദ്ധ്യയന മാധ്യമം ഇംഗ്ലീഷ് ആക്കണമെന്നും എല്ലാ സ്‌കൂളുകളിലും എല്ലാ ക്ലാസുകളിലും എല്ലാ സിലബസ്സിലും മലയാളം നിര്‍ബന്ധവിഷയമാക്കി പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇതര ദളിത്-ഒബിസി സമുദായ സംഘടനകളുമായി യോജിച്ചുകൊണ്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. പ്രസ്തുത സമരത്തിന്റെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആഗസ്ത് 5 ന് രാവിലെ 10 മണിയ്ക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ചുനടത്തുന്നതിന് തീരുമാനിച്ചു.

RELATED STORIES

Share it
Top