സംവരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും: യു എ ലത്തീഫ്

മഞ്ചേരി: സംവരണം അട്ടിമറിക്കാനുള്ള ഇടത്, ബിജെപി ഭരണകൂടങ്ങളുടെ നീക്കം ചെറുക്കുമെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു എ ലത്തീഫ്. മുസ്‌ലിം യൂത്ത്‌ലീഗ് മഞ്ചേരി മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച നിശാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നീക്കത്തിന് കേരളത്തിലെ സിപിഎം സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ലത്തീഫ് പറഞ്ഞു. കെ കെ ബി മുഹമ്മദലി, എം പി എം ഇസ്ഹാഖ് കുരിക്കള്‍, അഡ്വ. എം റഹ്മത്തുല്ല, അന്‍വര്‍ മുള്ളമ്പാറ, വല്ലാഞ്ചിറ മുഹമ്മദലി, അഡ്വ. എന്‍ സി ഫൈസല്‍, കണ്ണിയന്‍ അബൂബക്കര്‍, ടി എം നാസര്‍, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അഡ്വ. എ പി ഇസ്മായില്‍, യൂസുഫ് വല്ലാഞ്ചിറ, ഇഖ്ബാല്‍ വാടക്കാങ്ങര സംസാരിച്ചു.

RELATED STORIES

Share it
Top