സംവരണം അട്ടിമറിക്കാനുള്ള ഇടതുപക്ഷശ്രമത്തെ ചെറുക്കും: എസ്ഡിപിഐ

മലപ്പുറം: കേരളത്തില്‍ സവര്‍ണ സമൂഹങ്ങളുടെ സംരക്ഷകനായ പിണറായി വിജയന്റെ സംവരണത്തെ അട്ടിമറിച്ചുകൊണ്ടു ഭരണഘടനയെ തകര്‍ക്കാനുള്ള നീക്കത്തെ ജനകീയ സമരത്തിലൂടെ നേരിടുമെന്ന്് എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ ഹമീദ്. മലപ്പുറത്ത് എസ്ഡിപിഐ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പുനല്‍കുന്ന മതിയായ പ്രാതിനിധ്യം ദലിത് -മുസ്്‌ലിം -പിന്നോക്ക ജനങ്ങളുടെ അവകാശമാണ്. അത് തകര്‍ക്കാനുള്ള നീക്കമാണു മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്കു പത്ത് ശതമാനം സംവരണം നല്‍കി അട്ടിമറിക്കാന്‍ ശ്രമം നടത്തികൊണ്ടിരിക്കുന്നത്. ജനകീയാവകാശങ്ങള്‍ ഭരണക്കൂടം നിഷേധിക്കുമ്പോഴുള്ള പ്രതിഷേധസ്വരങ്ങളെ ഭീകരവാദ മുദ്രചാര്‍ത്തി അടിച്ചമര്‍ത്തുകയും പോലിസിനെ ഉപയോഗിച്ചു മര്‍ദ്ദനം നടത്തുകയും ചെയ്യുന്നത്് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന്് പി എ ഹമീദ് വ്യക്തമാക്കി. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റെ് അഡ്വ.സാദിഖ് നടുതൊടി,പോപുലര്‍ഫ്രണ്ട് ജില്ലാപ്രസിഡന്റ് റഫീഖ് പുളിക്കല്‍, വിമന്‍ ഇന്ത്യാ മൂവ്മന്റ് പ്രസിഡന്റ്  ഹബീബ മങ്കട, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍,ബാബുമണി കരുവാരകുണ്ട്, മനുഷ്യാവകാശ ഏകോപനസമിതി പ്രതിനിധി കെപിഒ റഹ്മത്തുല്ല,അരീക്കന്‍ ബീരാന്‍കുട്ടി,എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് അഡ്വ. എഎ റഹിം, സുബൈര്‍ ചങ്ങരംകുളം സംസാരിച്ചു. മൂന്നാംപടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് പടിക്കല്‍ പോലിസ് തടഞ്ഞു.

RELATED STORIES

Share it
Top