സംയുക്ത വിദ്യാര്‍ഥി ജനകീയ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി

കളമശ്ശേരി: കുസാറ്റില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റ്  ചെയ്ത വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംയുക്ത വിദ്യാര്‍ഥി ജനകീയ പ്രതിഷേധത്തില്‍ പ്രതിഷേധമിരമ്പി. കുസാറ്റില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍ പൊതുമുതല്‍ നശിപ്പിക്കുകയും പോലീസിനെയും വിദ്യാര്‍ഥികളെയും അക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 25 ഓളം എസ്എഫ്‌ഐക്കാരെ പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ പോലിസിന്റെ അലംഭാവം മൂലം ജാമ്യത്തിലിറങ്ങുകയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൂക്കമൊപ്പിക്കാന്‍ പോലിസ് അക്രമണവുമായി ബന്ധമില്ലാത്ത 25 ഓളം വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന്് വിവിധ രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. സൗത്ത് കളമശേരി ജങ്്ഷനില്‍ നിന്നാരംഭിച്ച പ്രകടനം പോലിസ് സ്‌റ്റേഷന് സമീപം് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനം ഡിസിസി സെക്രട്ടറി മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പിണറായിയുടെ പോലിസ് കള്ളക്കേസുകളില്‍ വിദ്യാര്‍ഥികളെ കുടുക്കി എസ്എഫ്‌ഐ യെ വെള്ളപൂശാനുള്ള ശ്രമമാണ് നടത്തുന്നതെങ്കില്‍ അത്തരം ശ്രമങ്ങളെ ചെറുക്കാല്‍ കഴിവുള്ള നട്ടെല്ലിനുറപ്പുള്ള വിദ്യാര്‍ത്ഥി പൊതു സമൂഹം ഈ സാക്ഷര കേരളത്തിലുണ്ടെന്ന കാര്യം മറക്കരുതെന്ന് തുടര്‍ന്ന് സംസാരിച്ച കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലീം പറഞ്ഞു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഫൈസല്‍ താന്നിപ്പാടം,എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് ശിഹാബ്, സെക്രട്ടറി റഫീഖ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പിഎംഎ ലത്തീഫ്,   ഫ്രറ്റേണിറ്റി സ്‌റ്റേറ്റ് സെക്രട്ടറി പ്രദീപ് നെന്മാറ, എ ഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്‌ലഫ് പറക്കാടന്‍ സംസാരിച്ചു.

RELATED STORIES

Share it
Top