സംഭല്‍ കൂട്ടബലാല്‍സംഗം: രണ്ടുപേര്‍ അറസ്റ്റില്‍

ലഖ്‌നോ: അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ജീവനോടെ ചുട്ടുകൊന്ന സംഭവത്തില്‍ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ആരാംസിങ്, കൂട്ടാളി ബോന എന്ന കുന്‍വാര്‍ പാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ചോദ്യംചെയ്തുവരുകയാണെന്നും മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലിസ് സൂപ്രണ്ട് ആര്‍ എം ഭരദ്വാജ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണു സംഭവം. ഉറങ്ങിക്കിടന്ന 35 വയസ്സുകാരിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്.
സംഭവസമയത്ത് യുവതിയും രണ്ടു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമിസംഘം വീട്ടില്‍ നിന്ന് മടങ്ങിയശേഷം യുവതി ബന്ധുവിനെ ഫോണില്‍ വിളിച്ച് സംഭവിച്ചതെല്ലാം പറഞ്ഞു. ഇതിനു പിന്നാലെ അക്രമിസംഘം വീണ്ടുമെത്തി അവശയായിരുന്ന യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചശേഷം ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു.

RELATED STORIES

Share it
Top