സംഘര്‍ഷം സൃഷ്ടിക്കുന്നവര്‍ മാനവികതയുടെ മഹത്വമറിയണമെന്ന്‌

തേഞ്ഞിപ്പലം: മാനവികതയുടെ മഹത്വം ഉള്‍കൊള്ളാത്തവരാണ് ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതെന്നും ഇത്തരം സാമൂഹ്യ വിപത്തിനെതിരെ ഗ്രാമീണ ജനത ഐക്യപ്പെടണമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍.
തേഞ്ഞിപ്പലം നീരോല്‍പലം ഇന്‍സൈറ്റ് ഫൗണ്ടേഷന്‍ നടത്തിയ ഗ്രാമ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പാവപ്പെട്ട കുടുംബത്തിന് നിര്‍മിച്ച വീടിന്റെ സമര്‍പ്പണവും തങ്ങള്‍ നിര്‍വഹിച്ചു. ഗ്രാമത്തിലെ മുപ്പതോളം പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു. ടി കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. റഷീദ് ഗസാലി മുഖ്യ പ്രഭാഷണം നടത്തി. ഡോ  ആര്‍ സുരേന്ദ്രന്‍, എന്‍ ഉണ്ണികൃഷ്ണന്‍, ടി പി എം ബഷീര്‍, എന്‍ വിജയന്‍ ആചാരി, ഷാഫി കളത്തിങ്ങല്‍, അഡ്വ.പി ഷക്കീല, ടി ബദറുദ്ധീന്‍, കെ എം ബഷീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top