സംഘര്‍ഷം സൃഷ്ടിക്കാന്‍ നീക്കം: എസ്ഡിപിഐ

കാഞ്ഞങ്ങാട്: സൗഹാര്‍ദ്ദാന്തരീക്ഷം നിലനില്‍ക്കുന്ന കാഞ്ഞങ്ങാട് മീനാപ്പീസ്, ഹദ്ദാദ് നഗര്‍ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള നീക്കങ്ങളില്‍ നിന്ന് മുസ്്‌ലിം ലീഗ് പിന്മാറണമെന്ന് എസ്ഡിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം മേഖലയില്‍ മുസ്്‌ലിം ലീഗ് സംഘടിപ്പിച്ച പൊതുയോഗത്തിനു മുന്നോടിയായി നടന്ന പ്രകടനത്തിനിടെ യാതൊരു പ്രകോപനവുമില്ലാതെ എസ്ഡിപിഐയുടെ പോസ്റ്ററുകളും ബസ് സ്‌റ്റോപ്പില്‍ സ്ഥാപിച്ച സമയ വിവര ബോര്‍ഡുകളും മറ്റും നശിപ്പിച്ചതില്‍ യോഗം പ്രതിഷേധിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ്് അബ്ദുര്‍ റഹ്്മാന്‍ മൗലവി, സെക്രട്ടറി നാസര്‍ കമ്മാടം, സമദ് പാറപ്പള്ളി, ജംഷി സദ്ദാംമുക്ക്, അന്‍വര്‍ ഹദ്ദാദ്, റിയാസ്, നൗഷാദ് ഹദ്ദാദ്‌നഗര്‍ സംസാരിച്ചു.

RELATED STORIES

Share it
Top