സംഘര്‍ഷം: ഈസ്റ്റ് എളേരിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

കാഞ്ഞങ്ങാട്: ഈസ്റ്റ് എളേരിയില്‍ ഡിഡിഎഫ്-കോണ്‍ഗ്രസ് സംഘര്‍ഷം. ഈസ്റ്റ് എളേരി ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് പി എം മാത്യുപടിഞ്ഞാര്‍, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് ജോസ് കുത്തിയത്തോട്ടില്‍, ഈസ്റ്റ് ഏളേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ എ ജോയി, മുന്‍ മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, കോ ണ്‍ഗ്രസ് നേതാവായ ജോണ്‍കുട്ടി തോണക്കര എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകിട്ടാണ് സംഭവം. ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജെയിംസ് പന്തമാക്കലിന്റെ നേതൃത്വത്തില്‍ ഒരു സംഘം അക്രമിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ഹര്‍ത്താ ല്‍ ആചരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ചിറ്റാരിക്കാല്‍ തോമാപുരം സെന്റ് തോമസ് പള്ളിയിലുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ ഒരു യുവാവിനെ ടൗണില്‍ നിന്നും ഏതാനും കോ ണ്‍ഗ്രസ്സുകാര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഇടപെടുകയായിരുന്നുവെന്ന് ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കല്‍ പറഞ്ഞു.
സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകനായ ജോയി, ഡിഡിഎഫ് പ്രവര്‍ത്തകരായ ജയിംസ് പന്തമാക്കന്‍, ജോസ് എന്നിവര്‍ക്കും പരിക്കേറ്റു.

RELATED STORIES

Share it
Top