സംഘപരിവാറിന്റെ നുണപ്രചരാണങ്ങള്‍ക്ക് മറുപടിയുമായി കനയ്യ കുമാര്‍ പിഎച്ച്ഡിക്ക് പരീക്ഷയില്ലെന്ന് മനസിലാക്കണം; പിന്നെ എങ്ങനെ 11 തവണ പരീക്ഷയില്‍ പരാജയപെടും?

ന്യൂഡല്‍ഹി: 11 തവണ പിഎച്ച്ഡി പരീക്ഷയില്‍ പരാജയപ്പെട്ടുവെന്ന ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ നുണപ്രചാരണത്തിന് മറുപടിയുമായി കനയ്യ കുമാര്‍. വിവരമുള്ളവര്‍ക്ക് അറിയാം പിഎച്ച്ഡിക്ക് പരീക്ഷയില്ലെന്ന് കനയ്യ കുമാര്‍ ട്വിറ്ററില്‍ പറഞ്ഞു.പ്രബന്ധം സമര്‍പ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് താന്‍. 11 വര്‍ഷം താന്‍ ജെഎന്‍യുവില്‍ പഠിച്ചിട്ടില്ല. ഇത് ഇവിടെ ഏഴാം വര്‍ഷമാണ്. ഈ വര്‍ഷം പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുമെന്നും കനയ്യകുമിര്‍ വ്യക്തമാക്കി താന്‍ ഒരു പരീക്ഷയിലും ഇതു വരെ പരാജയപ്പെട്ട സംഭവമുണ്ടായിട്ടില്ലെന്നും കനയ്യ ട്വിറ്ററിലൂടെ വ്യക്തമാക്കി.2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ സര്‍വകാലശാലയില്‍ തുടരാനായി കനയ്യ കുമാറിന് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതു കൊണ്ടാണ് പരീക്ഷകളില്‍ പരാജയപ്പെടുന്നതെന്ന് എന്നായിരുന്നു പ്രചരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പ്രചരിപ്പിച്ചിരുന്നത്.

RELATED STORIES

Share it
Top