സംഘപരിവാര ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: എ എം നസീര്‍

മണ്ണഞ്ചേരി: രാജ്യത്തിന്റെ സമസ്ത മേഖലകളില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ജനാധിപത്യ ശക്തികള്‍ തയാറാകണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീര്‍.
മുസ്‌ലിംലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മനസിലാക്കി നിലപാട് സ്വീകരിക്കാന്‍ സിപിഎം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. എസ് സുനീര്‍ രാജ അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി പി അന്‍വര്‍സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി ബി. എ ഗഫൂര്‍ പാര്‍ട്ടിയിലേക്ക് പുതുതായി കടുന്നുവന്നവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി. എംഎസ്എഫ് നിയോജക മണ്ഡലം പ്രസിഡന്റ് സിറാജ് ചിയാംവെളി ഖിറാഅത്ത് നിര്‍വ്വഹിച്ചു.
മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി നസീര്‍ മണ്ണഞ്ചേരി ,  വൈസ് പ്രസിഡന്റ് റഫീഖ് നെല്ലിക്കല്‍ , മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം എ അബൂബക്കര്‍ കുഞ്ഞാശാന്‍, നിയോജക മണ്ഡലം പ്രസിഡന്റ്  എസ്. മുഹമ്മദ് സ്വാലിഹ്, ജനറല്‍ സെക്രട്ടറി വാഴയില്‍ അബ്ദുല്ല, ജില്ലാ കൗണ്‍സില്‍ അംഗം വി എം ഷൗക്കത്ത്, ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജി മോഹനന്‍, മുസ്‌ലിംലീഗ്  മണ്ഡലം വൈസ് പ്രസിഡന്റ് റ്റി. എച്ച് നാസര്‍, വി പി മുഹമ്മദ് മേത്തര്‍, തന്‍സില്‍ ആര്യാട്, ഷെഫീഖ് മണ്ണഞ്ചേരി, ഹിലാലുദ്ദീന്‍, താജുദ്ദീന്‍, മുഹമ്മദ് കുഞ്ഞാശാന്‍, മുഹമ്മദ് സാലിഹ്, സല്‍മാന്‍ ആശാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top