സംഘപരിവാര ഭീകരത തടയാന്‍ യുപിഎ ശക്തിപ്പെടണം: മുസ്‌ലിം ലീഗ്

പത്തനംതിട്ട: രാജ്യത്ത് സംഘപരിവാര്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന വെല്ലുവിളിയുടെ ഭീകരത തടയാന്‍ രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന യുപിഎ മുന്നണിക്ക് മാത്രമേ കഴിയുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഇ അബ്ദുറഹ്മാന്‍. മുസ്‌ലീം ലീഗിന്റെ 70ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് രൂപീകൃതമായത് രാജ്യത്തെ മുസ്‌ലിം പിന്നാക്കവിഭാഗക്കാരുടെ അവകാശ സംരക്ഷണം മുന്‍നിര്‍ത്തിയാണെന്നും അതിന് ഇന്ന് പ്രസക്തി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി എം ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളാ സമദ് മേപ്രത്ത് ,അഡ്വ. മീരാണ്ണന്‍ മീര, ആര്‍ എം ജമാല്‍, പി എസ് സിദ്ദീഖ് റാവുത്തര്‍, അബ്ദുല്‍ കരീം മുസ്‌ലിയാര്‍, സി എച്ച് സലിം, സുബൈര്‍കുട്ടി, എ ഷാജഹാന്‍, എ സഗീര്‍, അബ്ദുല്‍ കരിം തെക്കേത്ത് സംസാരിച്ചു.

RELATED STORIES

Share it
Top