സംഘപരിവാര ഭീകരതയ്‌ക്കെതിരേ മതേതര ഇന്ത്യ : എസ് ഡിപിഐ പ്രകടനവും പൊതുയോഗവും നാളെകണ്ണൂര്‍: സംഘപരിവാര ഭീകരതയ്‌ക്കെതിരെ മതേതര ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ 19ന് കണ്ണൂരില്‍ പ്രകടനവും പൊതുയോഗവും സംഘടിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് സ്റ്റേറ്റ് ബാങ്ക് പരിസരത്തു നിന്ന് പ്രകടനമാരംഭിക്കും. തുടര്‍ന്ന് അഞ്ചിന് സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പ്രതിഷേധസംഗമം ദേശീയ പ്രസിഡന്റ് എ സഈദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജില്ലാപ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, ജനറല്‍സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സെക്രട്ടറി പി കെ ഫാറൂഖ്, പോപുലര്‍ ഫ്രണ്ട് ജില്ലാസെക്രട്ടറി സി എം നസീര്‍ സംസാരിക്കും. പശുവിന്റെ പേരിലുള്ള കൊലപാതകവും ആക്രമണവും രാജ്യത്ത് നിത്യസംഭവങ്ങളായി മാറി. സംഘപരിവാരത്തെ എതിര്‍ക്കുന്നവരെ രാജ്യ ദ്രോഹികളായി ചിത്രീകരിക്കുന്നു. ചിന്തകരും എഴുത്തുകാരുമായ ഗോവിന്ദ പന്‍സാരെയേയും എം എം കര്‍ബുഗിയേയും നരേന്ദ്ര ദബോല്‍ക്കറേയും കൊന്നുകളഞ്ഞത് സംഘപരിവാരത്തിന്റെ അസഹിഷ്ണുതയും അതിന്റെ ആശയ, ചിന്താഗതികളെ എതിര്‍ത്തതുകൊണ്ടുമാണെന്ന് ജില്ലാപ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. മലപ്പുറത്ത് ഫൈസലിനെയും, പള്ളിക്കകത്ത് വച്ച് കാസര്‍കോട്് പഴയ ചൂരി പള്ളിയിലെ മൗലവി റിയാസുദ്ദീനെയും ദാരുണമായി കൊലപ്പെടുത്തിയത് ഈ ഭീകരവാഴ്ചയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇത്തരത്തില്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നു. അതിനാല്‍ സംഘപരിവാര ഭീകരതയ്‌ക്കെതിരെ ശക്തമായ മുന്നേറ്റമുണ്ടാകണമെന്നും ജില്ലാപ്രസിഡന്റ് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാട്രഷര്‍ എ ഫൈസല്‍, സെക്രട്ടറി പി കെ ഫാറൂഖ്, മണ്ഡലം പ്രസിഡന്റ് ബി ഷംസുദ്ദീന്‍ മൗലവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top