സംഘപരിവാര ബലാല്‍സംഗ വാഴ്ച; റെസിസ്റ്റന്‍സ് മീറ്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം: കഠ്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് വെള്ളയമ്പലം മാനവീയം വീഥിയില്‍ മാനവീയം സ്ട്രീറ്റ് ലൈബ്രറി അങ്കണത്തില്‍ മാനവീയം തെരുവിടം കള്‍ച്ചര്‍ കലക്റ്റീവിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടേയും കുടുംബങ്ങളുടേയും റസിസ്റ്റന്‍സ് മീറ്റ് നടന്നു.
മാനവീയം വീഥിയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനു കുട്ടികള്‍ പങ്കെടുത്തു. പ്രതിഷേധ പരിപാടിയില്‍ അല്‍ ഐന ജാസ്മിന്‍ സെയദ് ഏകപാത്ര പ്രതിഷേധ നാടകം അവതരിപ്പിച്ചു. റേപ്പിസ്റ്റുകളുടെ പ്രതീകാത്മക വിചാരണ നടന്നു. ഡോ. അനീഷ്യ ജയദേവ്  കുറ്റപത്രം വായിച്ചു.
കുറ്റവാളികളുടെ പേരുകള്‍ എഴുതിത്തൂക്കിയ കോലം കത്തിക്കുകയും ചെയ്തു. കെ ജി സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ് പി ദീപക്ക് ഉദ്ഘാടനം ചെയ്തു.
അഡ്വ. വിജയ് മോഹന്‍ ആര്‍എസ്, ജി എല്‍ അരുണ്‍ ഗോപി, നിയാസ് വട്ടിയൂര്‍ക്കാവ്, അനു ദേവരാജന്‍, അനൂപ അജിത്ത്, സൂരജ് വെള്ളായണി, അരവിന്ദ് എസ് ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top