സംഘപരിവാര പ്രവര്‍ത്തകരെ പ്രതിഷ്ഠിക്കാനുള്ള കോണ്‍ഗ്രസ് നീക്കം അപലപനീയം: എസ്ഡിപിഐ

പറവൂര്‍: അവിശുദ്ധ ബന്ധങ്ങളിലൂടെ സംഘപരിവാര പ്രവര്‍ത്തകരെ പറവൂര്‍ ബാര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാനുള്ള കോണ്‍ഗ്രസ് നീക്കം അപലപനീയമെന്ന് എസ്ഡിപിഐ.
ഫാഷിസ്റ്റു ഭരണത്തിന്റെ കെടുതി മനസ്സിലാക്കി ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയപ്പോഴും അവര്‍ ചിത്രത്തില്‍ ഇല്ലാത്ത ഇടങ്ങളില്‍ പോലും ഇത്തരം കൂട്ടുകെട്ടുകളിലൂടെ അവരെ വെള്ളപൂശി നേതൃസ്ഥാനങ്ങളില്‍ അവരോധിക്കാനുള്ള കോണ്‍ഗ്രസ് നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
സഹകരണ സംഘങ്ങളിലേക്കും സര്‍ക്കാരിന്റെ വിവിധ ബോര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപി മെംബറന്മാരെ തിരുകി കയറ്റാനുള്ള നീക്കം അതാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ പറവൂരിലെ നിരവധി വിഷയങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും  സംഘപരിവാറിനു അനുകൂലമായി നിലപാടെടുക്കുകയും പേരിനു മൈക്കിനു മുന്നില്‍ ബിജെപി വിരുദ്ധത പറയുകയും ചെയ്യുന്ന പറവൂര്‍ എംഎല്‍എയുടെ അവസരവാദ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ മൂക്കിനു താഴെ നടക്കുന്ന ബാര്‍ അസോസിയേഷന്‍ കൂട്ടുകെട്ടെന്നും അസോസിയേഷനിലെ കോണ്‍ഗ്രസ് പാനലിലെ സംഘപരിവാര അനുകൂലികളെ കുറിച്ചുള്ള എംഎല്‍എയുടെ നിലപാട് വ്യക്തമാക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top