സംഘപരിവാര താല്‍പര്യം സംരക്ഷിക്കുന്ന ഇടതുപക്ഷ നിലപാട് ദൗര്‍ഭാഗ്യകരം: തുളസീധരന്‍ പള്ളിക്കല്‍

ഒറ്റപ്പാലം: കശ്മീര്‍ കഠ്‌വയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് എട്ടുവയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെ മറവില്‍ ഇടതുപക്ഷ സര്‍ക്കാരും പോലിസും സംഘപരിവാര താല്‍പര്യമാണ് നടപ്പാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍.
ഒറ്റപ്പാലം എസ്ഡിപിഐ നിയോജക മണ്ഡലം സമ്മേളനം അമ്പലപാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ ആര്‍എസ്എസിന് തീറെഴുതി കൊടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പുമെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.
മുണ്ടുടുത്ത മോഡിയാണ് പിണറായി വിജയനെന്ന കാനന്‍ രാജേന്ദ്രന്റെ പ്രസ്ഥാവന ശരിയണന്നാണ് മനസ്സിലാവുന്നത്. ആര്‍എസ്എസിനെതിരേ മുദ്രാവാക്യം വിളിച്ചാല്‍ 153എ പ്രകാരം കേസെടുക്കുന്ന പോലിസ് നയം ഹിന്ദുത്വ താല്‍പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ സെക്രട്ടറി അഷ്‌റഫ് കെ പി, നിയോജക മണ്ഡലം പ്രസിഡന്റ്  ബാബു അമ്പലപ്പാറ സംസാരിച്ചു.

RELATED STORIES

Share it
Top