സംഘപരിവാര തന്ത്രങ്ങളില്‍ കോടതികള്‍ അകപ്പെട്ടാല്‍ ദുരന്തം : തോമസ് ഉണ്ണിയാടന്‍തൃശൂര്‍: കന്നുകാലി കശാപ്പ് നിയന്ത്രണ വിജ്ഞാപനം വന്നശേഷം ഉന്നത നീതിപീഠങ്ങളില്‍ നിന്നുപോലും സഹിഷ്ണുതയും സാംസ്‌കാരിക ഔന്നത്യവും അകലുന്നതായുള്ള ആശങ്ക പൊതുജനങ്ങളില്‍ ബലപ്പെട്ടുവരുന്നതായി മുന്‍ ഗവണ്മെന്റ് ചീഫ് വിപ്പും കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഡ്വ. തോമസ് ഉണ്ണിയാടന്‍. ഗോവധ നിരോധനം രാജ്യവ്യാപകമാക്കാനുള്ള സംഘപരിവാര്‍ അജന്‍ഡയുമായി ചേര്‍ന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളാണിതിനു കാരണമെന്ന് തോമസ് ഉണ്ണിയാടന്‍ചൂണ്ടിക്കാട്ടി.പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നു രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ഈയിടെ ആവശ്യപ്പെട്ടതും പ്രസക്തമാണ്. ഭരണ പരാജയത്തില്‍ നിന്നു ജനശ്രദ്ധ തിരിക്കാന്‍ അസഹിഷ്ണുത വളര്‍ത്തിക്കൊണ്ടുള്ള ഗോവധ നിരോധന നീക്കങ്ങളും ഗാന്ധിനിന്ദയും വ്യാജ പ്രചാരണങ്ങളും ഫലപ്രദമാകുമെന്നു കേന്ദ്ര ഭരണകൂടവും ബിജെപി നേതൃത്വവും വിശ്വസിക്കുമ്പോള്‍ ഹൈക്കോടതി ജഡ്ജിമാര്‍ വരെ അതിനു കൂട്ടു നില്‍ക്കുന്നത്് ജനാധിപത്യ വ്യവസ്ഥിതിക്കു വന്‍ തിരിച്ചടിയുണ്ടാകാനിടയാക്കുംതോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

RELATED STORIES

Share it
Top