സംഘപരിവാര കുടുംബം സിപിഎമ്മില്‍ ചേര്‍ന്നു

കണ്ണൂര്‍: സംഘപരിവാര സംഘടനകളില്‍ പ്രവര്‍ത്തിച്ചുവന്ന കുടുംബം സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചു. കാക്കയങ്ങാട് സ്വദേശി കെ വി രാജഗോപാലും ഭാര്യ സീമയുമാണ് സംഘപരിവാര ബന്ധം ഉപേക്ഷിച്ചത്. ക്രീഢാഭാരതി സംസ്ഥാന കമ്മിറ്റി അംഗമാണ് രാജഗോപാല്‍. മഹിള മോര്‍ച്ചാ ജില്ലാ കമ്മിറ്റി അംഗവും പേരാവൂര്‍ മണ്ഡലം പ്രസിഡന്റുമാണ് സീമ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഇവര്‍. 35 വര്‍ഷമായി ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് സംഘടനയുടെ രീതികളോട് യോജിക്കാനാവുന്നില്ലെന്നും അതുകൊണ്ടാണ് ബന്ധം ഉപേക്ഷിക്കുന്നതെന്നും രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച സുധീഷ് മിന്നി, സിപിഎം കാക്കയങ്ങാട് ലോക്കല്‍ സെക്രട്ടറി എം ബിജു, സുകേഷ് എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top