സംഘപരിവാര അടിയന്തരാവസ്ഥയ്‌ക്കെതിരേ ജനകീയ പ്രതിരോധം ഉയരണം: കെഎന്‍എം

കോഴിക്കോട്: നരേന്ദ്രമോദി ഭരണത്തിന്‍ കീഴില്‍ സംഘപരിവാരം രാജ്യത്തുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥക്കെതിരെ രാജ്യവ്യാപകമായ പ്രതിരോധം ഉയര്‍ന്നുവരണമെന്ന് കെ എന്‍എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമ്പൂര്‍ണ പ്രതിനിധി സമ്മേളനം “ലീഡേഴ്‌സ് കോണ്‍ക്ലേവ്’ അഭിപ്രായപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അകാരണമായി ജലിലടയ്ക്കുന്നത് ഭയപ്പെടുത്തി കാര്യങ്ങള്‍ സാധിക്കുകയെന്ന ഫാഷിസ്റ്റ് ഭീകരതയാണ്.
ഗുജറാത്ത് വംശഹത്യയിലെ ഇരകള്‍ക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ അകാരണമായി ജയിലിലടച്ച സഞ്ജീവ് ഭട്ടിനെ വിട്ടയയ്ക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. റഫാല്‍ വിമാന ഇടപാടില്‍ രാജ്യത്തിന്റെ പ്രതിരോധ ഖജനാവ് കൊള്ളടയിക്കാന്‍ അംബാനിക്ക് വഴി തുറന്നു കൊടുക്കുകയും നോട്ട് നിരോധനത്തിലൂടെയും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് രാജ്യത്തെ ജനങ്ങളെ പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്ത നരേന്ദ്രമോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണം.
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ഫാദര്‍ ഫ്രാങ്കോ മുളക്കലിനെതിരായ കേസില്‍ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും സ്വീകരിച്ച നിലപാട് ജനങ്ങളില്‍ തെറ്റായ സന്ദേശമാണ് നല്‍കിയിട്ടുള്ളതെന്ന് സമ്മേളം ചൂണ്ടിക്കാട്ടി.കെഎന്‍എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ്. ഡോ. ഇ കെ അഹ്്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എ അബ്ദുല്‍ അലി മദനി, ഡോ. കെ അബ്ദുറഹ്്മാന്‍, പ്രഫ കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, സി അബ്ദുല്ലത്തീഫ്, എം അഹ്്മദ് കുട്ടി മദനി, ഡോ. അനസ് കടലുണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, ശംസുദ്ദീന്‍ പാലക്കോട്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, ഡോ. ഫുഖാര്‍ അലി, ഹാസില്‍ മുട്ടില്‍, സല്‍മ അന്‍വാരിയ്യ, ശുക്കൂര്‍ കോണിക്കല്‍, പി പി ഖാലിദ്, സുഹൈല്‍ സാബിര്‍, കെ അബ്ദുസ്സലാം മാസ്റ്റര്‍ പ്രസംഗിച്ചു.അഡ്വ. എം മൊയ്തീന്‍ കുട്ടി, കെ അബൂബക്കര്‍ മൗലവി, അഡ്വ. ഹനീഫ, അലി പത്തനാപുരം, അഡ്വ. കുഞ്ഞമ്മദ്, കെ എന്‍ പി ഹാരിസ്, എം എ ബശീര്‍ മദനി, ഖദീജ നര്‍ഗീസ്, പ്രഫ. യു പി യഹ്്‌യാഖാന്‍, ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍ സംസാരിച്ചു.

RELATED STORIES

Share it
Top