സംഘപരിവാര അജണ്ടകള്‍ പരാജയപ്പെടുത്താന്‍ ഐക്യപ്പെടണം: എംഎസ്എസ്‌

കോഴിക്കോട്: രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കു നയിക്കുന്ന സംഘപരിവാര അജണ്ടകള്‍ പരാജയപ്പെടുത്താന്‍ ജനാധിപത്യ വിശ്വാസികള്‍ ഐക്യപ്പെടണമെന്ന് എംഎസ്എസ് സംസ്ഥാന കമ്മിറ്റി. മതന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണാന്‍ ഭൂരിപക്ഷ മനസ്സുകളില്‍ വര്‍ഗീയവിഷം കുത്തിനിറച്ചു നിഷ്ഠുരമായ മനുഷ്യക്കുരുതികള്‍ക്കു പ്രോല്‍സാഹനം ചെയ്യുകയാണ് ഉത്തരേന്ത്യന്‍ ഭരണസംവിധാനങ്ങളെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.പ്രസിഡന്റ്് പി ഉണ്ണീന്‍ അധ്യക്ഷത വഹിച്ചു. പി അബ്ദുര്‍റസാക്ക് റിപോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി സി പി കുഞ്ഞിമുഹമ്മദ് (കോഴിക്കോട്) പ്രസിഡന്റ്, ടി കെ അബ്ദുല്‍ കരീം (തൃശൂര്‍) ജനറല്‍ സെക്രട്ടറി, എന്‍ജിനീയര്‍ പി മമ്മത്‌കോയ കോഴിക്കോട്, എം എ അസീസ് (പത്തനംതിട്ട), ഡോ. കെ അബ്ദുസ്സമദ് തിരുവനന്തപുരം, അഡ്വ. പി കെ അബൂബക്കര്‍ എറണാകുളം (വൈസ് പ്രസിഡന്റുമാര്‍), ഇബ്രാഹീം പുനത്തില്‍ വയനാട്, മുഹമ്മദ്കുട്ടി കെ വി മലപ്പുറം, എന്‍ജിനീയര്‍ പി അബ്ദുര്‍റസാഖ് കണ്ണൂര്‍, ഹംസ പാലക്കി  (സെക്രട്ടറിമാര്‍), പി ടി മൊയ്തീന്‍കുട്ടി ഖജാഞ്ചി എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top