സംഘപരിവാര അക്രമികളുടെ അക്ഷര വിരോധത്തിനെതിരേ പ്രതിഷേധമിരമ്പി
kasim kzm2018-07-22T10:27:12+05:30
തൃപ്പൂണിത്തുറ: ബിജെപി, ആര്‍എസ്എസ് സംഘ പരിവാര അക്രമികളുടെ അക്ഷര വിരോധത്തിനെതിരേ തൃപ്പൂണിത്തുറയില്‍ പ്രതിഷേധമിരമ്പി.
മാതൃഭൂമി സംഘടിപ്പിച്ച ആധ്യാത്മിക പുസ്തകോത്സവത്തിനെതിരേ രംഗത്തുവന്ന ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അഭിഷേകം കണ്വന്ഷന് സെന്ററിലെ പ്രദര്‍ശനഹാളില്‍ കയറി പുസ്തകങ്ങള്‍ വാരിയെറിയുകയും ജീവനക്കാരെ തെറി വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും സംരക്ഷണ വലയത്തിലും നൂറുകണക്കിനുപേര്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു നഗരസഭ കൗണ്‍സിലര്‍മാര്‍ അടക്കുള്ള ബിജെപി, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ അഭിഷേകം കണ്വന്ഷന് സെന്ററിലെ പുസ്തകോത്സവ വേദിയിലെത്തി ആക്രമണം നടത്തിയത്.
പുസ്തകം വാങ്ങാനെത്തിയ സ്ത്രീകളെയും കുട്ടികളെയും അടക്കം ചീത്ത വിളിച്ച് ഓടിക്കുകയായിരുന്നു.
എസ്ഐകെആര് ബിജുവിന്റെ നേതൃത്വത്തില്‍ പോലിസെത്തിയാണ് മാതൃഭൂമി ജീവനക്കാരെയും പ്രദര്‍ശനം കാണാനെത്തിയവരെയും സംരക്ഷിച്ചത്.
ഇതേ തുടര്‍ന്ന് പ്രകോപിതരായ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രം കത്തിച്ചാണ് അരിശം തീര്‍ത്തത്. ഇന്നലെ രാവിലെയും പ്രകോപനപരമായി സംഘപരിവാര പ്രവര്‍ത്തകര്‍ പുസ്തക പ്രദര്‍ശന സ്റ്റാളിലെത്തി. പോലിസ് ഇടപെട്ടതിനെ തുടര്‍ന്നാണ് അക്രമം ഒഴിവായത്.
സംരക്ഷണ വലയത്തിനു മുന്നോടിയായി സ്റ്റാച്ചു ജങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം അഭിഷേകം കണ്വന്ഷന് സെന്ററിനു മുന്നില്‍ എത്തിയപ്പോള്‍ നടന്ന സംരക്ഷണവലയം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ.കെ എസ് അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ വി കിരണ്‍ രാജ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ ടി അഖില്‍ദാസ് സംസാരിച്ചു.