സംഘപരിവാര്‍ ഭീകരതക്കെതിരേ ജാഗ്രത പാലിക്കണം:പിഡിപി

കൊല്ലം: സംഘപരിവാറിന്റെ വലയത്തില്‍പ്പെട്ട് നീതിപൂര്‍വം പോലിസിനുപോലും രാജ്യത്ത് നിയമം നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ യുകെ അബ്ദുല്‍ റഷീദ് മൗലവി പറഞ്ഞു. പിഡിപി ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവികളും എഴുത്തുകാരും തെരുവില്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണ് രാജ്യത്ത് ഇന്നു നിലനില്‍ക്കുന്നത്. സംഘപരിവാറിന്റെ പിടിയിലമര്‍ന്ന് രാജ്യത്ത് മത ന്യൂനപക്ഷങ്ങളും ദലിതുകളും അക്രമിക്കപ്പെടുകയും അവരുടെ ജന്മാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ഷാഹുല്‍ തെങ്ങുംതറ അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ പള്ളിമുക്ക്, മനാഫ് പത്തടി, സാബു കൊട്ടാരക്കര, വര്‍ക്കല രാജ്, സിറാജ്, സുനില്‍ ഷാ കൊല്ലൂര്‍വിള, സുജന്‍, ശശികുമാരി വര്‍ക്കല, കെഇ ഷാജഹാന്‍, ഇഖ്ബാല്‍ കരുവ, ബിഎന്‍ ശശികുമാര്‍, കബീര്‍ തരംഗം, നിതിന്‍ ജി നെടുംമ്പിനാല്‍, അമീര്‍ ഹംസ, നിസാര്‍ കൊച്ചാലുംമൂട്, സതീഷന്‍ തട്ടാശ്ശേരി, നാസര്‍ പടിപ്പുര, സിറാജ് ആക്കല്‍, ജബ്ബാര്‍ മൈലാപ്പൂര്, ഷെരീഫ് കണ്ണനല്ലൂര്‍, സെയ്ദലി മുട്ടയ്ക്കാവ് സംസാരിച്ചു.

RELATED STORIES

Share it
Top