സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയില്‍ മതനിരപേക്ഷ വിശ്വാസികള്‍ക്കും ഉള്‍ക്കാഴ്ചയില്ല: ലെനിന്‍ രാജേന്ദ്രന്‍

കരുനാഗപ്പള്ളി: സംഘപരിവാര്‍ ഉയര്‍ത്തുന്ന കൊടിയ ഭീഷണിയെ പ്പറ്റി മത നിരപേക്ഷ വിശ്വാസികള്‍ക്കു പോലും വേണ്ടത്ര ഉള്‍ക്കാഴ്ച ഇല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ നടക്കുന്ന സാംസ്‌കാരികോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി കെ ബാലചന്ദ്രന്‍ അധ്യക്ഷനായി.ചലച്ചിത്ര പ്രതിഭകളായ നയന സൂര്യന്‍, സാഗര്‍ എന്നിവരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര്‍ വസന്തന്‍ ആദരിച്ചു. നഗരസഭാ അദ്ധ്യക്ഷ എം ശോഭന, ഡോ. സി ഉണ്ണികൃഷ്ണന്‍, അഡ്വ വിവി ശശീന്ദ്രന്‍ ,ടി എന്‍ വിജയകൃഷ്ണന്‍,  വി വിജയകുമാര്‍, ജെ ഹരിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തിന് സംവിധായകന്‍ ഡോ. ബിജു നേതൃത്വം നല്‍കി. ബി എ ബ്രിജിത്ത് മോഡറേറ്ററായി. തുടര്‍ന്ന് പക്ഷിയുടെ മണം, മണ്‍വെട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകളും നിര്‍മ്മാല്യം, കാട് പൂക്കുന്ന നേരം എന്നീ സിനിമകളും പ്രദര്‍ശിപ്പിച്ചു. വി കെ ശശിധരന്റെ പൂതപ്പാട്ടോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയുള്ള മലയാള സിനിമയുടെ ചരിത്രപ്രദര്‍ശനവും തുടങ്ങി. രചനാ മല്‍സരങ്ങളും നടന്നു.

RELATED STORIES

Share it
Top